
മലപ്പുറം എടവണ്ണ ആരംതൊടിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടിത്തമുണ്ടായത്. ഥാര്‍, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്.
ആരംതൊടിയില്‍ അഷ്‌റഫിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഒരു യാത്ര കഴിഞ്ഞ് പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു വാഹനങ്ങള്‍. തീപിടിത്തത്തില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു.

വാഹനങ്ങള്‍ ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എടവണ്ണ പോലീസില്‍ പരാതി നല്‍കി.
