അഹമ്മദാബാദ്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തത മുഖമുദ്രയാക്കിയ ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിലും വ്യത്യസ്തമായ ആശയവുമായി രംഗത്ത്. മറ്റു പാര്‍ട്ടികളെപ്പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി വിയിലും റേഡിയോയിലും ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കുവാന്‍ ഫണ്ടില്ലാത്ത പാര്‍ട്ടി തെരുവുനാടകമുള്‍പ്പെടെയുള്ള പുത്തന്‍ പ്രചാരണ തന്ത്രങ്ങളുമായാണ് രംഗത്തിറങ്ങുന്നത്.
വിദ്യാര്‍ഥികളെ ഉപയോഗിച്ചു പ്രചാരണത്തില്‍ സജീവമാകുവാനാണ് പാര്‍ട്ടിയുടെ തീരുമാനം. ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു പരീക്ഷിച്ച രീതി തന്നെയാണ് ഗുജറാത്തില്‍ പാര്‍ട്ടി നടത്തുവാന്‍ ഉദേശിക്കുന്നത്. പ്രചാരണത്തിനു ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ചെറിയോരു തുക പ്രതിഫലമായും ഒപ്പം സര്‍ട്ടിഫിക്കറ്റും നല്‍കുവാനാണ് പാര്‍ട്ടിയുടെ തീരുമാനം.