എം ആർഷോയും കെ വിദ്യയും വിവാഹിതരാകുന്നു


സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോയും എസ്‌എഫ്‌ഐ മുൻ നേതാവ് കെ വിദ്യയും തിങ്കളാഴ്ച രാവിലെ 11 മണിക്ക് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ വെച്ച്‌ വിവാഹിതരാകുന്നു .സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ ഇരുവരും പങ്കു വെച്ചിട്ടില്ല.


തൃക്കരിപ്പൂർ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിട്ടിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ.എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സർവകലാശാലയിലെ പിഎച്ച്‌ഡി വിദ്യാർഥിനിയാണ്.

online news portal



Sharing is Caring