എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ


അവണൂരിൽ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടിൽ കണ്ടെത്തിയത്. തൃശൂർ അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്.


ഇന്നലെ രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇന്നലെ ഉച്ച കഴിഞ്ഞ് മൃതദേഹം തോട്ടിൽ കണ്ടെത്തുകയായിരുന്നു.

online news portal



Sharing is Caring