
ഉരുള്‍പൊട്ടലുണ്ടായ മേഖല സന്ദര്‍ശിക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ദുരന്തമേഖല സന്ദര്‍ശിക്കും.
രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് തടസ്സം വരാത്ത നിലയിലായിരിക്കും സന്ദര്‍ശനം. എന്നാല്‍, എന്നാണ് മുഖ്യമന്ത്രി വയനാട്ടിലേക്ക് പോവുകയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വയനാട് എം പി. രാഹുല്‍ ഗാന്ധി നാളെ എത്തും. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളും പരുക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന വിംസ് ആശുപത്രിയും രാഹുല്‍ സന്ദര്‍ശിക്കും.
