ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: മുനവറലി തങ്ങള്‍


കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. മുമ്പ് സിഎച്ച് മുഹമ്മദ് കോയയും അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇനിയും പാര്‍ട്ടിക്ക് അര്‍ഹതയുള്ള പദവിയാണത്. എന്നാല്‍ അത് ആവശ്യപ്പെട്ട് ചെയ്ത് ചര്‍ച്ചയ്‌ക്കോ വിവാദത്തിനോ ലീഗ് ഇല്ലെന്ന് പാണക്കാട് മുനവറലി തങ്ങള്‍ വ്യക്തമാക്കി.


മുസ്ലിം ലീഗ് ഒരിക്കലും മതം പറഞ്ഞ് വോട്ടു വാങ്ങിയിട്ടില്ല. മതം പറഞ്ഞ് വോട്ടു നേടുക ലീഗിന്റെ സമീപനമല്ല. മാത്രമല്ല അത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണ്. ഇതിനു വിരുദ്ധമായിട്ട് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കും. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങള്‍ യുഡിഎഫിനെയാണ് വിശ്വസിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്നു പറയുമ്പോള്‍, അവഗണിക്കപ്പെട്ടവര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ അവരെല്ലാം വിശ്വസിക്കാന്‍ കഴിയുന്നത് യുഡിഎഫാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

online news portal



Sharing is Caring