ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ; യാത്രക്കാർ സുരക്ഷിതർ


saudi

ഉത്തർപ്രദേശിൽ ലാൻഡിങ്ങിനിടെ സൗദി വിമാനത്തിന് സാങ്കേതിക തകരാർ. ലക്നൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിൽ നിന്ന് പുക ഉയരുകയും തീപ്പൊരി ഉണ്ടാവുകയും ചെയ്തു.
വിമാനത്തിൽ ഉണ്ടായിരുന്ന 250 യാത്രക്കാരും സുരക്ഷിതർ. ജിദ്ദയിൽ നിന്ന് ഇന്നലെ രാവിലെ 6:30ന് ലക്നൗവിൽ ലാൻഡ് ചെയ്ത സൗദി എയർലൈൻ വിമാനമാണിത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടികൾ അഗ്നിശമന സേന അധികൃതർ സ്വീകരിക്കുകയായിരുന്നു.


വിമാനത്തിൽ നിന്ന് പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതരാക്കിയിരുന്നു. എന്നാൽ വിമാനത്തിന് തകരാർ സംഭവിക്കാനുള്ള കാരണം എന്താണെന്നത് സംബന്ധിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്.




Sharing is Caring