
ഉത്തർപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ ശാസിച്ചതിന്റെ ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.യുപിയിലെ ലോനി മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. സഹോദരന്റെ മൊബൈൽ പൊട്ടിച്ചതിന് പെൺകുട്ടിയെ അമ്മ ശാസിച്ചു. അമ്മയോടുള്ള ദേഷ്യത്തിൽ വീടുവിട്ടിറങ്ങിയ കുട്ടി, മൊബൈൽ അടുത്തുള്ള കടയിൽ കൊടുത്ത് നന്നാക്കി. ശേഷം ഒരു ഇ-റിക്ഷയിൽ കയറി, അതിൽ ഒരു പ്രതിയും ഉണ്ടായിരുന്നു.

കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാർഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഇരുവരും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പിതാവിനോട് സംഭവം വിവരിച്ചു. ഇതോടെയാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്.
