ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; ദളിത് വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പാക്കാൻ ബിജെപി

ഉത്തർപ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ദളിത് വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പാക്കാനായി ബിജെപി. ദളിത വിഭാഗങ്ങൾക്കിടയിൽ പ്രത്യേക പ്രചരണം സംഘടിപ്പിക്കും. ഇതിന്റെ ആദ്യ ഘട്ടമായി ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ദളിത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉത്തർപ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് സംസ്ഥാനത്തെ സംവരണ സീറ്റുകളിൽ നേരിട്ട തിരിച്ചടി ബിജെപി തിരിച്ചറിഞ്ഞത്. ഏറ്റവും കൂടുതൽ ചോർച്ച സംഭവിച്ചത് ദളിത വിഭാഗത്തിന് ഇടയിലാണ്. ദളിത് വിഭാഗവുമായി കൃത്യമായി ഇടപഴകാൻ ആകാത്തതും പ്രചാരണം താഴെത്തട്ടിൽ എത്താത്തതും പരാജയത്തിന്റെ പ്രധാന കാരണമായി.സ്ഥിതിഗതികൾ വിലയിരുത്തി പ്രചാരണം താഴെ തട്ടിൽ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പ്രതിരോധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പാർട്ടി ഘടകങ്ങളോട് ദേശീയ നേതൃത്വം നിർദേശിച്ചു.ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും മന്ത്രിമാരും എംപിമാരും ഉൾപ്പെടെയുള്ളവർ ദളിത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാനത്തെ 17 എസ് എസ് സി സംവരണ സീറ്റുകളിൽ ബിജെപിക്ക് ഇത്തവണ 8 സീറ്റുകൾ മാത്രമാണ് വിജയിക്കാനായത്. മോദി-യോഗി പ്രഭാവത്തിൽ വിജയം നേടാമെന്ന പ്രതീക്ഷിച്ചെങ്കിലും അവിടെ കണക്കുകൂട്ടൽ പിഴച്ചുവെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തൽ.കഴിഞ്ഞ രണ്ടുതവണയും മികച്ച പ്രകടനം കാഴ്ചവച്ച ബിജെപിക്കാണ് ഇത്തവണ യുപിയിൽ അടി പതറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *