ഉത്തർപ്രദേശിലെ ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ തർക്കത്തിൽ 3 പേർ വെടിയേറ്റ് മരിച്ചു


ഉത്തർപ്രദേശിലെ ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ തർക്കത്തിൽ 3 പേർ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ ശനിയാഴ്ചയായിരുന്നു സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷ് മാർഗിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ 33 കാരനായ ജിം ഓപ്പറേറ്റർ ജീതു സൈനി സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് കൊലപാതകങ്ങൾ അരങ്ങേറിയത്.


രാത്രി 11 മണിയോടെ ജീതുവും സഞ്ജയ് സൈനിയുടെ ബന്ധുവായ അമർദീപും തമ്മിൽ തർക്കം ഉണ്ടാക്കുകയായിരുന്നു. അമർദീപിന്റെ സഹോദരൻ മനീഷ് എന്ന അധിക്ഷേപകരമായ ഭാഷയിൽ സംസാരിച്ചതും കൊലപാതകത്തിന് കാരണമായി.

online news portal

ജീതു സൈനിയുടെ പിറന്നാൾ ആഘോഷത്തിൽ ഇയാളുടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലി ആയിരുന്നു വാക്കേറ്റം ഉണ്ടായത്.മുഖ്യപ്രതിയായ ജീതു സൈനിയും കൂട്ടാളികളും സംഭവ ശേഷം ഒളിവിലാണ്. ഒളിവിൽപോയ പ്രതികളെ പിടികൂടാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് യുപി പൊലീസ് വ്യക്തമാക്കി.



Sharing is Caring