ഉത്തരേന്ത്യയില്‍ൻ സംസ്ഥാനങ്ങളില്‍ അതിശൈത്യവും പുകമഞ്ഞും രൂക്ഷമായി തുടരുന്നു. ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തമാണ്.ഇന്നലെ നിരവധി വിമാന, റെയില്‍ സർവീസുകളെ മൂടല്‍മഞ്ഞ് ബാധിച്ചിരുന്നു.
രാജ്യതലസ്ഥാനത്ത് പുകമഞ്ഞ് ശക്തമായതോടെ വായു മലിനീകരണവും വർദ്ധിച്ചിട്ടുണ്ട്.മിക്ക ഇടങ്ങളിലും വായു ഗുണനിലവാര തോത് 500 നുമുകളിലാണ്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ദില്ലി സർക്കാർ ശക്തമാക്കിയിട്ടുണ്ട്. പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തുന്നത്.

വാഹനങ്ങള്‍ക്ക് മാത്രമാണ് ദില്ലിയില്‍ പ്രവേശനം ഉള്ളത്. ട്രക്കുകളുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ ശൈത്യം കൂടുതല്‍ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മൂടല്‍മഞ്ഞിനെനെ തുടർന്ന് കാഴ്ച്ച പരിമിതി കുറഞ്ഞത് റോഡ് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.













