ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളോജി. ഉത്തരകാശിയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.12 നാണ് ഭൂചലനം. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് പ്രഭവ കേന്ദ്രം. അപകടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.

ജോഷിമഠിൽ നിന്ന് 109 കിലോമീറ്റർ അകലെയാണ് ഭൂചലനം. ജോഷിമഠിൽ ഭൂമി ഇടിയലും മഴയും തീർത്ത പ്രതിസന്ധികൾക്ക് പിന്നാലെയാണ് നിലവിൽ സമീപപ്രദേശങ്ങളിൽ ഭൂമികുലുക്കവും സംഭവിച്ചിരിക്കുന്നത്. ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ എത്തിയിരുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *