ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം; എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍


OIP

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എന്ന തരത്തിൽ എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു. ചേവായൂർ പൊലീസ് വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്. ചേവായൂർ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്.


മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍ സുബ്രഹ്മണ്യന്‍ ചിത്രം പങ്കുവെച്ചത്. പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ്  സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പോലീസ് കേസെടുത്തത്.

online news portal

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം ചേവായൂർ സ്റ്റേഷനിൽ എത്തിച്ചായിരിക്കും സുബ്രമണ്യനെ ചോദ്യം ചെയ്യുക. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമാനമായ ചിത്രം പങ്കുവെച്ചിട്ടും തനിക്കെതിരെ മാത്രം കേസെടുത്തത് ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് സുബ്രമണ്യൻ ആരോപിച്ചു.



Sharing is Caring