
തിരുവനന്തപുരം: കടുത്ത സ്‌ത്രീ വിരുദ്ധ പരാമര്‍ശവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മാതൃകയില്‍ മുമ്പ് ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ സ്‌ത്രീകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പോസ്‌റ്റില്‍ പരിഹസിച്ചു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു.
ഇന്ന് രാവിലെ പോസ്‌റ്റ് ചെയ്‌ത കുറിപ്പ് ഇതിനകം വിവാദമായിക്കഴിഞ്ഞു. ചെറിയാന്‍ ഫിലിപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടി ഭേദമെന്യേ വനിതാ നേതാക്കള്‍ രംഗത്തു വന്നു. പോസ്‌റ്റ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്‌ണ, ഷാനി മോള്‍ ഉസ്‌മാന്‍ എന്നിവര്‍ പ്രതികരിച്ചു. പോസ്‌റ്റിലെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് സി.പി.എം എം.പി ടി.എന്‍ സീമയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനും പ്രതികരിച്ചു.
