ഉക്രേനിയൻ ഡ്രോണ്‍ ആക്രമണത്തിൽ റഷ്യയിലെ ക്രാസ്നോദറില്‍ രണ്ട് കപ്പലുകള്‍ക്ക് നാശനഷ്ടം


n6940133011766371124838003f6f624973e51cf79f94ecadf85377c10716da3caad19e6e3b68ab60409e37

റഷ്യയിലെ ക്രാസ്നോദർ മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ ഉക്രേനിയൻ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്കും രണ്ട് പിയറുകള്‍ക്കും (കപ്പല്‍ അടുപ്പിക്കുന്ന സ്ഥലം) നാശനഷ്ടം സംഭവിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.


വോള്‍ന ടെർമിനലില്‍ നങ്കൂരമിട്ടിരുന്ന കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ക്രാസ്നോദർ റീജിയണല്‍ ഓപ്പറേഷണല്‍ ഹെഡ്ക്വാർട്ടേഴ്സ് ടെലഗ്രാം സന്ദേശത്തിലൂടെ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് ഏകദേശം 1,500 ചതുരശ്ര മീറ്റർ (1,794 ചതുരശ്ര അടി) വിസ്തൃതിയില്‍ തീപിടുത്തം ഉണ്ടായതായും അധികൃതർ കൂട്ടിച്ചേർത്തു.റഷ്യ-യുക്രെയ്‌ന്‍ സമാധാന കരാറിനായി യുക്രെയ്നെ‌ അമേരിക്ക നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.

online news portal

യുക്രെയ്‌ൻ സമ്മതിക്കുന്നില്ലെങ്കില്‍ സമാധാന കരാറില്ലെന്നും റൂബിയോ പറഞ്ഞു. റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികള്‍ മിയാമിയില്‍ ചര്‍ച്ചകള്‍ നടത്തിയ പശ്ചാത്തലാണ് റൂബിയോയുടെ പ്രസ്‌താവന.യുക്രെയ്‌നിന് സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു പദ്ധതി നടപ്പിലാക്കാന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ പ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കീവിലെ ചില പ്രദേശങ്ങള്‍ ഇതിനായി വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒടുവില്‍ ഇരുപക്ഷവും ഒരു കരാറിന് സമ്മതിക്കേണ്ടി വരുമെന്നും റൂബിയോ പറഞ്ഞു. വാഷിങ്ടണില്‍ നടന്ന ഒരു വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Sharing is Caring