കയ്റോ: വടക്കന്‍ സീനായ് മേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 17 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷേക് സുവെയ്ദ് നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചതെന്നു സൈനിക ഉദ്യോഗസ്ഥന് അറിയിച്ചു.
ഷേക് സുവെയ്ദില് തീവ്രവാദികളുടെ ഒളിത്താവളത്തില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്തു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നഗരത്തിന്റെ മറ്റൊരു പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു തീവ്രവാദികളെ വധിച്ചതായും ഉദ്യോഗസ്ഥന് അറിയിച്ചു. അല്‍ ക്വയ്ദ ബന്ധമുള്ള അന്‍സാര്‍ ബയത് അല്‍ മുഖ്ദിസ് എന്ന സംഘടനയില്‍ അംഗമായവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞാഴ്ച തീവ്രവാദികളുടെ ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് സൈന്യം ശക്തമായ നടപടി എടുത്തത്. 2013 പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈന്യം അധികാരം ഏറ്റെടുത്തതു മുതല്‍ നോര്‍ത്ത് സീനായിയില്‍ ഇസ്ലാമിസ്റ്റുകളും സൈന്യവും നിരന്തര പോരാട്ടത്തിലാണ്.