ഇ ഡി നീക്കത്തിന് പിന്നിൽ രാഷ്ട്രീയമില്ല; നിയമപരമായി തീരുമാനമെടുക്കും: മുഖ്യമന്ത്രി


മത്സ്യ തൊഴിലാളി മേഖലയിൽ , സർക്കാർ വിഹിതം ഉടൻ നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങിക്കുന്നതാണ് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കേസ് ആണ് ഇത്. ഇത് ഒരു രാഷ്ട്രീയ വിഷയമല്ല. ഈ കേസ് മാത്രമല്ല ഇതിനേക്കാള്‍ അപ്പുറമുള്ള കേസുകളും ഇഡി അയച്ചു തന്നിട്ടുണ്ട്. ഇഡി അയച്ചുതന്ന കത്തിലുള്ളത് വളരെ ഗൗരവതരമായ കാര്യങ്ങളാണെന്നും തെളിവുകള്‍ അയച്ചുതന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.




Sharing is Caring