പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഡി ജി പി റവാഡ ചന്ദ്രശേഖര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നല്‍കി.
ഇന്ന് രാവിലെയാണ് ഡി ജി പി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഡി ജി പിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇന്റലിജന്‍സ് ഐ ജി പി വിജയന്‍, ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് മുന്‍ ഡി ജി പി ഹേമചന്ദ്രന്‍ എന്നിവരും എത്തി.
ഇന്നലെയുണ്ടായ സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായി. ഇ ഡി ഉദ്യോഗസ്ഥര്‍ക്കു സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വന്നതിന്റെ പേരില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി വിശദീകരിച്ചത്. ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതില്‍ കേന്ദ്ര സര്‍ക്കാറും ഗവര്‍ണറും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നല്‍കാന്‍ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്.