
- ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുക
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിക്കുക.
മെയ് 17ന് ബഞ്ച് ഹരജി വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരുന്നു. മനീഷ് സിസോദിയയുടെ അറസ്റ്റിന് ശേഷം കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിക്കുന്ന എന്ത് തെളിവുകളാണ് പുറത്ത് വന്നതെന്നും അത് വ്യക്തമാക്കി റിപോർട്ട് സമർപ്പിക്കാനും ബഞ്ച് ഇ ഡിയോട് ആവശ്യപ്പെട്ടിരുന്നു.

