ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. നികൃഷ്ടമായ നയം തുടരുന്ന ഇസ്രായേലുമായി സഹകരിക്കാനാകില്ലെന്ന് യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.വെസ്റ്റ് ബാങ്കിൽ അനധികൃതമായി ഇസ്രയേൽ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ്. ഇസ്രായേലുമായുള്ള യുകെയുടെ വ്യാപാര കരാർ ഇപ്പോഴും നിലവിലുണ്ട്. എന്നാൽ ഗാസയിൽ അതിക്രൂരമായ നയങ്ങളാണ് ഇസ്രയേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഇസ്രയേലി സർക്കാരുമായി പുതിയ ചർച്ചകൾ ആരംഭിക്കാൻ കഴിയില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയ്ക്കുള്ള സഹായം 11 ആഴ്ചത്തേക്കാണ് ഇസ്രയേൽ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് ക്രൂരവും ന്യായീകരിക്കാൻ കഴിയാത്തതുമായ ഒന്നാണെന്നും ലാമി കൂട്ടിച്ചേർത്തു.

ഗാസയിൽ ആക്രമണം ഇനിയും തുടർന്നാൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. നടപടി സ്വീകരിച്ചിരിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്നും യുകെ സർക്കാർ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും മാനുഷിക സഹായം ഉടൻ അനുവദിക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. നികൃഷ്ടമായ നയം തുടരുന്ന ഇസ്രായേലുമായി സഹകരിക്കാനാകില്ലെന്ന് യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ അനധികൃതമായി ഇസ്രയേൽ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ്. ഇസ്രായേലുമായുള്ള യുകെയുടെ വ്യാപാര കരാർ ഇപ്പോഴും നിലവിലുണ്ട്. എന്നാൽ ഗാസയിൽ അതിക്രൂരമായ നയങ്ങളാണ് ഇസ്രയേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇസ്രയേലി സർക്കാരുമായി പുതിയ ചർച്ചകൾ ആരംഭിക്കാൻ കഴിയില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയ്ക്കുള്ള സഹായം 11 ആഴ്ചത്തേക്കാണ് ഇസ്രയേൽ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് ക്രൂരവും ന്യായീകരിക്കാൻ കഴിയാത്തതുമായ ഒന്നാണെന്നും ലാമി കൂട്ടിച്ചേർത്തു.