ഇലോണ്‍ മസ്കിന്റെ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം തടസപ്പെടുത്തി ഇറാൻ


elon musk

ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ലഭ്യമാക്കിയ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം തടസപ്പെടുത്തി ഇറാൻ.പ്രക്ഷോഭം വ്യാപിച്ചതിനെതുടർന്ന് ഇറാനില്‍ ദിവസങ്ങളായി ഇന്റർനെറ്റ് നിരോധനം തുടരുന്നതിനിടെയാണ് മസ്ക് സൗജന്യ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത്.


എന്നാല്‍ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇറാനില്‍ ലഭ്യമായി തുടങ്ങിയതിനു പിന്നാലെ ജാമറുകള്‍ ഉപയോഗിച്ച്‌ സൈന്യം ഈ സേവനം തടസപ്പെടുത്തുകയായിരുന്നു. ഇറാനില്‍ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ മസ്കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.


രാജ്യത്ത് ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ഇറാനിലെ സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കിയിട്ടുണ്ടെന്നും രാജ്യത്ത് റിസീവറുകളുള്ള ആളുകള്‍ക്ക് പണം നല്‍കാതെ തന്നെ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ സാധിക്കുമെന്നും ഹോളിസ്റ്റിക് റെസിലിയൻസ് എന്ന യുഎസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് അഹ്മദിയാൻ വ്യക്തമാക്കിയിരുന്നു.



Sharing is Caring