ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഉയരത്തെ പരിഹസിച്ച മാധ്യമപ്രവർത്തകയ്ക്ക് നാലര ലക്ഷം രൂപ പിഴ

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ച്‌ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് നാലര ലക്ഷം (5000 യൂറോ) രൂപ പിഴ വിധിച്ച്‌ കോടതി.2021 ല്‍ മെലോണിയുടെ ഉയരത്തെ പരിഹസിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റിട്ട മാധ്യമ പ്രവർത്തകയായ ജിയൂലിയ കോർട്ടെസിക്കാണ് മിലൻ കോടതി പിഴ വിധിച്ചത്.

ഈ സമയം മെലോണിയുടെ ബ്രദേർസ് ഓഫ് ഇറ്റലി പ്രതിപക്ഷ പാർട്ടിയായിരുന്നു.ഫാസിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ ചിത്രം പശ്ചാത്തലമാക്കിയാണ് ജിയൂലിയ മെലോണിയയുടെ ഉയരത്തെ പരിഹസിച്ചത്. നിങ്ങളെ എനിക്കൊട്ടും ഭയമില്ലെന്നും നിങ്ങള്‍ക്ക് ആകെ 1.2 മീറ്റർ (4 അടി ) ഉയരം മാത്രമേ ഉള്ളൂവെന്നും എനിക്ക് നിങ്ങളെ കാണാൻ പോലും കഴിയുന്നില്ലെന്നുമായിരുന്നു ജിയൂലിയയുടെ പോസ്റ്റ്.

ജിയൂലിയയില്‍ നിന്നും ലഭിക്കുന്ന നഷ്ടപരിഹാരം കാരുണ്യപ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മെലോണിയയുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. വിധിക്കെതിരെ ജിയൂലിയയ്ക്ക് അപ്പീല്‍ പോകാൻ സാധിക്കും. അതേസമയം, മാധ്യമ പ്രവർത്തകർക്കെതിരെയുള്ള നിയമ നടപടികളുടെ എണ്ണത്തില്‍ ഈ വർഷം ഇറ്റലിയില്‍ വർധനവുണ്ടായതായി ആഗോള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് പറഞ്ഞു.

ഇതോടെ 2024ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അഞ്ച് സ്ഥാനങ്ങള്‍ കൂടി പിന്നോട്ട് പോയി ഇറ്റലി പട്ടികയില്‍ 46 ആം സ്ഥാനത്തായി.

മെലോണിയും മാധ്യമ പ്രവർത്തകരും തമ്മിലുള്ള തർക്കം കോടതിയിലെത്തുന്നത് ഇതാദ്യമായല്ല. അനധികൃത കുടിയേറ്റ വിഷയത്തില്‍ മെലോണിയുടെ നിലപാടിന്റെ പേരില്‍ 2021 ല്‍ നടന്ന ഒരു ടെലിവിഷൻ പരിപാടിയില്‍ മെലോണിയെ പരസ്യമായി അപമാനിച്ച പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരനായ റോബെർട്ടോ സാവിയാനോയ്ക്ക് 90,000 ഓളം രൂപ പിഴ വിധിച്ചിരുന്നു.

ഇറ്റാലിയൻ ബ്രോഡ്കാസ്റ്ററായ റായിയിലെ മാധ്യമ പ്രവർത്തകർ മെലോണി സർക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ മെയ് മാസത്തില്‍ പണി മുടക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *