ഇറാൻ-അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചകള്‍ ഇന്ന് ജനീവയില്‍ നടക്കും


n70235767917720753032130a01e0e5df778f3c0a2c0c938b2eda281fc74c445295e1bc3d9566df95601232

ഇറാൻ-അമേരിക്ക മൂന്നാം ഘട്ട ആണവ ചർച്ചകള്‍ ഇന്ന് സ്വിറ്റ്‌സർലണ്ടിലെ ജനീവയില്‍ നടക്കും.ഒമാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചർച്ചയില്‍ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും അമേരിക്കയുടെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും.ആണവകരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്തമായ കരാറിനായി ഇറാൻ ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി.


എന്നാല്‍ രാജ്യം യുദ്ധത്തിനും സമാധാനത്തിനും ഒരുപോലെ തയ്യാറാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. മുൻപ് നടന്ന രണ്ട് ഘട്ട ചർച്ചകളിലും കരാറിലെത്താൻ ഇരുരാജ്യങ്ങള്‍ക്കും സാധിച്ചിരുന്നില്ല.ചർച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ സൈനിക നീക്കം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകള്‍ക്കിടെ മേഖലയില്‍ സംഘർഷാവസ്ഥ പുകയുകയാണ്.

online news portal

ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പറഞ്ഞു. പശ്ചിമേഷ്യൻ തീരത്ത് അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കി. ഇസ്രയേലിലേക്ക് കൂടുതല്‍ യു.എസ് പോർവിമാനങ്ങള്‍ എത്തിയതും യുദ്ധസാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു.



Sharing is Caring