ഇന്ന് വാലന്റെയ്ന്‍സ് ഡേ


valentine s day 17

പ്രണയത്തിനായി ജീവിതം ഹോമിച്ച സെന്റ് വാലെന്റൈനിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് വാലെന്റയ്ന്‍സ് ദിനം. കഥ ഇങ്ങനെയാണ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ധാരണയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു.


എന്നാല്‍ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി ബിഷപ്പ് വാലെന്റയ്ന്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നു. ഈ വിവരം അറിഞ്ഞ ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായെന്നും പ്രണയതീവ്രതയില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചുവെന്നും കഥ.

online news portal

വിവരമറിഞ്ഞ ചക്രവര്‍ത്തി ബിഷപ്പിന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. ആ വധശിക്ഷ നടപ്പാക്കിയത് ഫെബ്രുവരി 14 നാണ് . മരിക്കുന്നതിനുമുന്‍പ് വാലന്റൈന്‍ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍’ എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. ബിഷപ്പ് വാലെന്റൈനിന്റെ ഓര്‍മദിനമാണ് പ്രണയദിനമെന്നാണ് കഥ.



Sharing is Caring