പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെ പഞ്ചാബിന്റെ വനപ്രദേശത്ത് നിന്ന് ആയുധ ശേഖരം കണ്ടെത്തി. പഞ്ചാബ് പൊലീസും കേന്ദ്രസേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. 2 റോക്കറ്റ്-പ്രൊപ്പൽഡ് ഗ്രനേഡുകൾ, 2 ഐഇഡികൾ , 5 പി-86 ഹാൻഡ് ഗ്രനേഡുകൾ, വയർലെസ് കമ്മ്യൂണിക്കേഷൻ സെറ്റ് തുടങ്ങിയവയാണ് കണ്ടെത്തിയത്. ടിബ്ബ നംഗൽ–കുലാർ വനപ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധ ശേഖരം ഉണ്ടായിരുന്നത്.അതേസമയം പഞ്ചാബിലെ സ്ലീപ്പർ സെല്ലുകൾ പുനരുജ്ജീവിപ്പിക്കാൻ ഐഎസ്ഐ, മറ്റ് ഭീകര സംഘടനകൾ നടത്തിയ ഓപ്പറേഷൻ്റെ ഭാഗമാണിതെന്ന് പ്രാഥമിക നിഗമനം.
