ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര:കൊമേഴ്സ്യല്‍, ടിവി പ്രൊഡക്ഷൻ അവകാശങ്ങള്‍ പാകിസ്താൻ കമ്പനിക്ക്


india

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പരയുടെ കൊമേഴ്സ്യല്‍, ടിവി പ്രൊഡക്ഷൻ അവകാശങ്ങള്‍ പാകിസ്താൻ ആസ്ഥാനമായ ട്രാൻസ്ഗ്രൂപ്പിന്.അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് സിൻഡിക്കേഷൻ അവകാശം ട്രാൻസ്ഗ്രൂപ്പിന് കൈമാറിയത്. പാകിസ്താൻ സൂപ്പർ ലീഗുമായും പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായും സഹകരിച്ച്‌ പ്രവർത്തിക്കുന്ന കമ്പനിയാണ് ട്രാൻസ്ഗ്രൂപ്പ്.സെപ്റ്റംബർ 13, 15, 17 തീയതികളിലായാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര.


അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയിലാണ് നടക്കുക. സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താനുള്ള പരിമിതികള്‍ കാരണം അഫ്ഗാനിസ്ഥാൻ ഹോം മത്സരങ്ങള്‍ക്കായി ഇന്ത്യയെയും യുഎഇയെയും വേദികളാക്കാറുണ്ട്.ഇരു രാജ്യങ്ങളും തമ്മില്‍ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്ന ആദ്യ ഉഭയകക്ഷി പരമ്പര എന്ന പ്രത്യേകതയും ഇത്തവണത്തെ ടി20 പരമ്പരയ്ക്കുണ്ട്.2026 ജൂണിലായിരുന്നു അഫ്ഗാനിസ്ഥാന്റെ അവസാന ഇന്ത്യാ പര്യടനം. ഏക ടെസ്റ്റ് മത്സരത്തിന് പിന്നാലെ നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യ 3-0ന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി.


ധർമശാല, ലഖ്നൗ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍.2024 ജനുവരിയിലാണ് ഇരു ടീമുകളും അവസാനമായി ടി20 പരമ്പരയില്‍ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി. ബെംഗളൂരുവിലെ മൂന്നാം മത്സരത്തില്‍ ഇരു ടീമുകളും 212 റണ്‍സ് വീതം നേടി മത്സരം ടൈ ആയിരുന്നു. തുടർന്ന് രണ്ട് സൂപ്പർ ഓവറുകള്‍ക്കൊടുവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.



Sharing is Caring