ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം


ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.മൊളൂക്ക കടലില്‍ 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ചെറിയ ദ്വീപായ ടെർനേറ്റ് ഇതിന് സമീപത്താണ്.


ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍, പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റർ ചുറ്റളവില്‍ സുനാമി ഉണ്ടായേക്കാമെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

online news portal



Sharing is Caring