‘ഇതുവും കടന്ത് പോകും’; നയൻതാര ചിത്രം നേട്രികണ്ണിലെ ​ഗാനമെത്തി, വീഡിയോ

നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ​ഇതുവും കടന്ത് പോകും എന്ന ഗാനം റിലീസ് ചെയ്തു. സിദ്ദ് ശ്രീറാമാണം ചിത്രത്തിലെ ​ഗാനം ആലപിച്ചിരിക്കുന്നത്. ഈ കാലവും കടന്നു പോകും നല്ല ഒരു നാളെക്കായി കാത്തിരിക്കാം എന്ന് അർത്ഥം വരുന്ന ഗാത്തിന്റെ രചയ്താവ് കാർത്തിക് നെത ആണ്. കൊവിഡ് കാലത്ത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന മുന്നണി പോരാളികൾക്കാണ് ​ഗാനം സമർപ്പിച്ചിരിക്കുന്നത്.

മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന ‘നെട്രികാന്‍’ നിര്‍മ്മിക്കുന്നത് വിഗ്നേഷ് ശിവനാണ്. കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നയന്‍താരക്ക് പുറമെ അജ്മലും പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലാണ് നയൻതാരയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. രജ്‌നികാന്തിന്റെ ‘അണ്ണാത്തെ’യാണ് നയന്‍താരയുടെ റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *