ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ തലപ്പത്ത് തുടര്‍ന്ന് ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും


n6949028451766988434815e885f01c1b29b1732dd8c71a182ea9fea56437a85166186081bba3592cf1bf48

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ തലപ്പത്ത് തുടര്‍ന്ന് ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ രണ്ടു ടീമുകളും ജയം നേടി.കളിഞ്ഞദിവസം രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. കഴിഞ്ഞ ദിവസം പട്ടികയില്‍ ഒന്നാമന്മാരായ ആഴ്‌സണല്‍ ബ്രൈട്ടനെതിരേ വിജയം നേടിയിരുന്നു.കളിതീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ റയാന്‍ ചെര്‍ക്കി നേടിയ ഗോളാണ് സിറ്റിക്ക് നിര്‍ണ്ണായക വിജയം സമ്മാനിച്ചത്.


ടിജാനി റെയ്ജന്‍ഡേഴ്സ് നേടിയ ആദ്യഗോളില്‍ സിറ്റി മുന്നിലെത്തിയെങ്കിലൂം രണ്ടാം പകുതിയില്‍ ഒമാരി ഹച്ചിന്‍സണിലൂടെ നോട്ടിംഗാം ഒരു ഗോള്‍ മടക്കിയിരുന്നു. എന്നാല്‍ കളി തീരാന്‍ ഏഴു മിനിറ്റ് ബാക്കി നില്‍ക്കുമ്ബോള്‍ ചെര്‍ക്കി നേടിയ ഗോള്‍ ടീമിന് മൂന്ന് വിലപ്പെട്ട പോയിന്റ് നേടിക്കൊടുത്തു. ഈ വിജയത്തോടെ സിറ്റി ജയം തുടരുകയാണ്. എല്ലാ മത്സരങ്ങളിലുമായി അവരുടെ കഴിഞ്ഞ എട്ട് മത്സരങ്ങളും സിറ്റി വിജയം നേടി.ആഴ്‌സണലും മികച്ച ഫോമിലാണ്. പ്രീമിയര്‍ ലീഗ് പകുതിക്ക് എത്തി നില്‍ക്കുമ്ബോള്‍ ആഴ്‌സണല്‍ ആഴ്ചാവസാനം തുരത്തിയത് ബ്രൈട്ടണെ ആയിരുന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ വിജയം.

online news portal

മാര്‍ട്ടിന്‍ ഒഡെഗാഡിന്റെ ഗോളിലായിരുന്നു ബ്രൈറ്റണെതിരെ 2-1 ന് ആഴ്‌സണലിന് വിജയം നേടിക്കൊടുത്തത്. ഗണ്ണേഴ്‌സ് ക്യാപ്റ്റന്‍ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. ജോര്‍ജിനിയോ റട്ടറുടെ സ്വന്തം ഗോളില്‍ ആദ്യം മുന്നിലെത്തിയ ആഴ്‌സണലിനെ ഡീഗോ ഗോമസിന്റെ ഗോളില്‍ ബ്രൈറ്റന്‍ സമനില നേടിയിരുന്നു. പിന്നാലെയാണ് ഒഡേഗാര്‍ഡിന്റെ ഗോള്‍ വന്നത്. അതേസമയം കഴിഞ്ഞ ഏതാനും മത്സരങ്ങളായി ആഴ്‌സണല്‍ കഷ്ടിച്ച്‌ ജയിച്ചു കയറുകയാണ്.



Sharing is Caring