ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് നർത്തകി മേതിൽ ദേവിക

ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് നർത്തകി മേതിൽ ദേവിക. ഒരുപാട് പ്രതിസന്ധികൾ നേരിട്ട് വന്നയാളാണ് രാമകൃഷ്ണൻ. ഇത്രെയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമയോടെ പ്രതികരിക്കണം. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ് ഇത് പുറത്തുവന്നത്.ഈ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതും പല തലങ്ങളിൽ വിവേചനവും അജ്ഞതയും വിളിച്ചുപറയുന്നതുമാണ്. ഇത് ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു കൂട്ടായ്‌മയ്‌ക്ക് നേരെയുള്ള അധിക്ഷേപമായി കണക്കാക്കും.

ആർഎൽവി രാമകൃഷ്ണനെപ്പോലുള്ള കലാകാരന്മാരുടെ അശ്രാന്ത പരിശ്രമവുമാണ് മോഹിനിയാട്ടം എന്ന കലാരൂപത്തെ ഭിന്നിപ്പിൻ്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചത്. വിവേചനം പ്രതിഭയെ ഞെരുക്കുന്നു.

നമ്മുടെ സാംസ്കാരിക പൈതൃകത്തിൻ്റെ സൗന്ദര്യത്തെയും സമൃദ്ധിയെയും ഇത് കളങ്കപ്പെടുത്തുന്നു. ഏത് തരത്തിലുള്ള മുൻവിധികൾക്കും എതിരെ നാം ഉറച്ചുനിൽക്കുകയും ലിംഗഭേദം, നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും വിവേചനം ഭയക്കാതെ പൂർണ്ണമായി പങ്കെടുക്കാനും കലയിൽ സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കണമെന്നും മേതിൽ ദേവിക പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *