ആശാവർക്കർമാരുടെ വേതനം ഇരുപത്തിയൊന്നായിരം രൂപയാക്കും:എംഎൽഎ വി ടി ബൽറാം


ആശാവർക്കർമാരുടെ വേതനം ഇരുപത്തിയൊന്നായിരം രൂപയാക്കുമെന്ന് തൃത്താല എംഎൽഎ വി ടി ബൽറാം. ഘട്ടം ഘട്ടമായി അത് വർദ്ധിപ്പിക്കും എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ എംഎൽഎ VT ബൽറാം പറഞ്ഞു. ഖാദി മേഖലയിൽ ജോലിചെയ്യുന്നവരുടെ വേതനം കൂടി പരിഷ്കരിക്കണം. ഖജനാവിലെ നീക്കിയിരിപ്പ്, ഒരുമാസം 15,000 കോടി രൂപയാണ് ഖജനാവിലൂടെ ചെലവഴിക്കുന്നത്.


ഏതെങ്കിലും ഒരു പെയ്മെൻറ് മാറ്റിവെച്ചാലും ഈ ബാലൻസ് കാണാൻ സാധിക്കും. ഇത് ഖജനാവിൽ നിങ്ങൾ ഉണ്ടാക്കിവച്ച മിച്ചമല്ലെന്നും അദ്ദേഹം വ്യകത്മാക്കി. പാലക്കാട് ജില്ലയിലെ നെൽ കർഷകരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നു എന്നുള്ളതിൽ ആശ്വാസം. പല മേഖലകളിലും കോടികളുടെ കുടിശ്ശിക നിലനിൽക്കുകയാണ്. നിങ്ങൾ കേരളത്തിൽ ഉണ്ടാക്കിവച്ച അപരിഹാര്യമായ സാമ്പത്തിക സ്ഥിതിയുടെ മുഖം മറക്കാൻ പര്യാപ്തമല്ല.പിണറായി വിജയൻ എല്ലാ കാലത്തും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ തുടരട്ടെ എന്ന് ആശംസിക്കുന്നു.

online news portal

പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ചെറിയ ആശങ്കയുണ്ടായിരുന്നു.ഇപ്പോഴത് മാറിയെന്നും വി ടി ബൽറാം പരിഹസിച്ചു. അപ്പുറത്തിരിക്കുന്നവരെ കുറിച്ച് ഓർത്ത് സഹതാപമുണ്ട്. മുമ്പ് നിങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുകയായിരുന്നു. നിങ്ങൾ ഇങ്ങനെ ചുരുങ്ങിയെങ്കിൽ ഇനിയെങ്കിലും നിങ്ങൾ പരിശോധന നടത്തണം.ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു ഗതി ഉണ്ടാകരുതെന്ന് സാധാരണഗതിയിൽ പറയാറുണ്ട്.

നിങ്ങളുടെ സമീപനത്തിൽ മാറ്റം ഉണ്ടാകണം. നഷ്ടപ്പെട്ടുപോയ ജന പിന്തുണയെങ്കിലും തിരിച്ചുപിടിക്കാൻ ശ്രമിക്കണം. പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോൾ ഞങ്ങൾക്ക് സന്തോഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Sharing is Caring