
ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കിയ കഞ്ഞിയില്‍ പുഴുവിനെ കണ്ടെത്തി. കുടുംബശ്രീ നടത്തുന്ന കാന്റീനില്‍ നിന്ന് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.
പ്രസവം കഴിഞ്ഞ 20 പേര്‍ക്കാണ് കഞ്ഞി നല്‍കിയത്. ഇതില്‍ 18 ഓളം പേര്‍ കഞ്ഞി കുടിച്ചു. കഞ്ഞി കുടിച്ചവര്‍ക്കൊന്നും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആരോഗ്യ വിഭാഗം പരിശോധിക്കാനെത്തിയെങ്കിലും അപ്പോഴേക്കും കാന്‍റീന്‍ അടച്ചിരുന്നതിനാല്‍ തുറന്ന് പരിശോധിക്കാനായില്ല.
