ആലപ്പുഴയിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിൽ ജി സുധാകരന് ക്ഷണമില്ല

ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല.ജയിൽവാസം അനുഭവിച്ച ജി സുധാകരനെ ക്ഷണിക്കാതെ പരിപാടി സംഘടിപ്പിക്കുന്നത് സിപിഐഎം നിയന്ത്രിത സംഘടനയാണ്.

അമ്പലപ്പുഴയിലെ ജി.സുധാകരന്റെ വസതിക്ക് സമീപം നടക്കുന്ന പരിപാടിയിലാണ് അദ്ദേഹത്തോട് ഈ അവഗണന.പാർട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണമെന്ന അഭിപ്രായമുള്ളവരാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *