ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന്‍ സോനു സൂ​ദ്

ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും കൈത്താങ്ങാകുകയാണ് നടന്‍ സോനു സൂ​ദ്. 18 ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങളിലായി സ്ഥാപിക്കാന്‍ പോകുന്നത്.ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് താരം ആദ്യ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ ചെയ്തത്.

തമിഴ്‌നാട്, കര്‍ണ്ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.രാജ്യത്തെ എല്ലാവര്‍ക്കും ഓക്‌സിജന്‍ ലഭിക്കണമെന്നും ആരും ഓക്‌സിജന്‍ ഇല്ലാതെ മരണപ്പെടരുതെന്നുമാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്’, എന്ന് സോനു പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *