ചേലക്കര താലൂക്ക് ആശുപത്രിയിലെ സന്ദർശനത്തിനു പിന്നാലെ പി.വി. അൻവർ എംഎല്‍എക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പോലീസ് കേസെടുത്തത്.അൻവറും പ്രവർത്തകരും ചേർന്ന് ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ 9.30നാണ് അൻവറും കോണ്‍ഗ്രസ് വിമത സ്ഥാനാർഥി എൻ.കെ. സുധീറും പ്രവർത്തകരും താലൂക്ക് ആശുപത്രിയിലെത്തിയത്. പി.വി.അൻവർ എംഎല്‍എക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎയും നേരത്തെ ആവശ്യപ്പെട്ടിരുന്നു












