ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
വെള്ളിയാഴ്ച രാവിലെ ആറിന് ഒ.എന്‍.ജി.സി. പൈപ്പ് ലൈനിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ ദൂരത്തില്‍ തീപടര്‍ന്നു. തീ നിയന്ത്രണവിധേയമെന്ന് റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ വഴിയുള്ള വാതക വിതരണം താല്‍കാലികമായി നിര്‍ത്തിവെച്ചു.

