ആത്മകഥ വിവാദത്തിൽ ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

ആത്മകഥ വിവാദത്തിൽ ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പി ജയരാജന്റെ ആത്മകഥ വിവാദം മാധ്യമങ്ങൾ ചമച്ചതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപിയെ വിശ്വസിക്കുന്നുവെന്നും ഇ പി പറഞ്ഞതെല്ലാം കേട്ടല്ലോ എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ഇ പി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതിനിടെ ആത്മകഥ വാർത്ത തെറ്റെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇപി ജയരാജൻ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു. അതേസമയം ഇപിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.

ഇ പി ജയരാജന്റെ അഭിപ്രായത്തെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ പി പറഞ്ഞുവെക്കുന്നു. പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിലെന്നും മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *