ആഗോള അയ്യപ്പ സംഗമം :തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്ന് റിപോര്‍ട്ട്

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്ന് റിപോര്‍ട്ട്. ഫണ്ട് വിനിയോഗത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയുണ്ടെന്നും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഓഡിറ്റ് റിപോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.


ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ല. അയ്യപ്പസംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നിന്നോ കൈപ്പറ്റാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.


Sharing is Caring