ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന്റെ ബില്‍ വെട്ടാന്‍ ദേവസ്വം ബോര്‍ഡ്


ayyppa

ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവില്‍ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്‍കിയ ബില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല. 7.11 കോടി രൂപയാണ് ഊരാളുങ്കല്‍ ആവശ്യപ്പെട്ടത്. നാലരക്കോടി രൂപ മാത്രമേ അംഗീകരിക്കൂ എന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികളെ ഇക്കാര്യം ദേവസ്വം അറിയിക്കും.


ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എസ്റ്റിമേറ്റ് വെട്ടി നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ദേവസ്വം കമ്മീഷണര്‍ അംഗീകരിച്ച തുക തന്നെ കൊടുത്താല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഊതിവീര്‍പ്പിച്ച കണക്കുകളാണ് ഊരാളുങ്കല്‍ നല്‍കിയതെന്നാണ് ദേവസ്വത്തിന്റെ അഭിപ്രായം.

online news portal



Sharing is Caring