സൈനു ചാവക്കാടൻ മലയാളത്തില്‍ ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം’രഘുറാം’ ജനുവരി 30ന് റിലീസ് ചെയ്യും.സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന വ്യത്യസ്തമായ ഈ ആക്ഷൻ ത്രില്ലറില്‍ തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന സൂചന ട്രെയ്‌ലറിലുണ്ട്.
ആകാംക്ഷ നിറയ്ക്കുന്ന ആക്ഷൻ സീനുകളും, വൈകാരികമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലുടനീളം സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയിട്ടുണ്ടെന്നു ട്രെയ്‌ലറില്‍ തന്നെ സൂചനയുണ്ട്.കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തില്‍ മലയാളത്തിലെ സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കള്‍, ഡ്രാഗണ്‍ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ രാധ രവി, സമ്ബത്ത് റാം, അർനോള്‍ഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പില്‍,ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോള്‍, സുനില്‍ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും അഭിനയിക്കുന്നു. ഹൈസിൻ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ചിത്രത്തിൻ്റ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുധിർ സി. ചാക്കനാട്ടിൻ്റെ തിരക്കഥയില്‍ ഒരുങ്ങുന്ന രഘുറാമിൻ്റെ കോ. പ്രൊഡ്യൂസർ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്.
ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ, മ്യൂസിക് & ബി.ജി.എം.: സായ് ബാലൻ, എഡിറ്റർ: ഡ്രാഗണ്‍ ജിറോഷ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: സജിത്ത് തിക്കോടി, ഗാനരചന: അജു സാജൻ, ക്രീയേറ്റീവ് ഡയറക്ടർ: ഹരി ജി. നായർ, ആർട്ട്: ഷെരിഫ് സി.കെ., മേക്കപ്പ്: പ്രബീഷ് കാലിക്കറ്റ്, സുബ്രു താനൂർ, റിസ്ബാന റിസു, കോസ്റ്റ്യൂംസ്: ശാന്തി പ്രിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലാറ ടൗളറ്റ്, അസോ. ഡയറക്ടർ: അനീഷ് റൂബി, കോറിയോഗ്രാഫി: സ്നേഹ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: കരുണ്‍ പ്രസാദ്, ഡി.ഐ.: ഷാൻ ആഷിഫ്, സ്റ്റുഡിയോസ്: ഹൈ സ്റ്റുഡിയോസ്, സൗണ്ട് ബ്രുവറി, വി.എഫ്.എക്സ്: ഡ്രീമി ഡിജിറ്റല്‍ എഫ്.എക്സ്, സഹ സംവിധാനം: ഗൗതം ശരത്, ശരത് കാപ്പാട്, ഫോക്കസ് പുള്ളർ: ജോയ് വെള്ളത്തുവല്‍, ഫിനാൻസ് കണ്‍ട്രോളർ: റഫീക്ക് എടപ്പാള്‍, സ്റ്റില്‍സ് – നബീല്‍ ഗാലക്സി, ഡിസൈൻസ്: ഐ ഐഡിയ മീഡിയ, പി.ആർ.ഒ.: അയ്മനം സാജൻ, പി. ശിവപ്രസാദ്.












