
അമേരിക്കയിലെ അറ്റ്‌ലാന്റയിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.നാലു പേര്‍ക്ക് പരിക്കേറ്റു.അറ്റ്‌ലാന്റയില്‍ ഒരു മെഡിക്കല്‍ സ്ഥാപനത്തിന്റെ വിശ്രമ മുറിയില്‍ കയറിയാണ് തോക്കുധാരി ആക്രമണം നടത്തിയത്.
കെട്ടിടത്തിന്റെ 11ാം നിലയിലുള്ള മുറിയില്‍ വിശ്രമിക്കുകയായിരുന്ന സ്ത്രീയ്ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവയ്പിന് ശേഷം ഒരു വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അന്വേഷിച്ച് പിടികൂടി. 24 കാരനായ ഡിയോണ്‍ പാറ്റേഴ്‌സണ്‍ ആണ് ആക്രമണം നടത്തിയത്. മരിച്ചത് 39 വയസ്സുള്ള സ്ത്രീയാണെന്നും പൊലീസ് അറിയിച്ചു.

