അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും; എക്‌സൈസ് മന്ത്രി എം ലിജു


എക്സൈസ് മന്ത്രി എം ലിജു

എക്‌സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ ക്രമക്കേടില്‍ തനിക്ക് പരാതി ലഭിച്ചിരുന്നു. പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.


സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എക്‌സൈസ് കമ്മീഷണറെ മന്ത്രി അഭിനന്ദിച്ചു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെയുള്ളവരെ തുറുങ്കിലടയ്ക്കും. ആളുകളുടെ ജീവനും ആരോഗ്യവും തകര്‍ത്ത്, ഒരു പങ്ക് ചില ജീവനക്കാര്‍ക്കും നല്‍കി തടിച്ചുകൊഴുക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും മന്ത്രി എം ലിജു പറഞ്ഞു.



Sharing is Caring