അര്‍ജുന അവാര്‍ഡ് ജേതാവ് കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനില്‍

അര്‍ജുന അവാര്‍ഡ് ജേതാവും ഒളിമ്പ്യനുമായ ബോക്‌സിംഗ് താരം കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനില്‍. ജെയ് ഭഗവാനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹരിയാന പൊലീസില്‍ ഇന്‍സ്‌പെക്ടറാണ് ജെയ് ഭഗവാന്‍.


ഹിസാര്‍ ജില്ലയിലെ ബിസിനസുകാരനായ മുകേഷ് ഗോയലില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഓഗസ്റ്റ് 31ന് കടയിലെത്തിയ ജെയ് ഭഗവാനും പൊലീസുകാരും മുകേഷിന്റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ചൂതാട്ടം നടത്തിയെന്നായിരുന്നു ആരോപണം. ഒരു ലക്ഷം രൂപ തന്നാല്‍ വെറുതെ വിടാമെന്ന് ജെയ് ഭഗവാന്‍ ആവശ്യപ്പെട്ടെന്നാണ് മുകേഷിന്റെ പരാതി.



Sharing is Caring