അര്‍ബന്‍ നിധി തട്ടിപ്പ് കേസ് പ്രതിയായ ജീനയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കി

കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതിയായ അസി. ജനറില്‍ മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കണ്ണൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി.പരാതിലഭിക്കുന്ന സ്‌റ്റേഷനുകളില്‍ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു.

ജില്ലയില്‍ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓരോസ്‌റ്റേഷനുകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്. മയ്യില്‍, ചക്കരക്കല്‍, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, വളപട്ടണം, എന്നിവടങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികളുയരുന്നത്. 20ലക്ഷം മുതല്‍ 40 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. കൂടുതല്‍ വീട്ടമ്മമാണ് ധനകാര്യ സ്ഥാപനത്തിന്റെ വഞ്ചനയ്ക്കിരയായിട്ടുള്ളത്. വളപട്ടണത്ത് കമലത്തിന്റെ മൂന്നുലക്ഷം, പുഷ്പവല്ലിയുടെ അഞ്ചുലക്ഷം, ചക്കരക്കല്‍ ഇരിവേരി സ്വദേശി പ്രശാന്തന്റെ 26ലക്ഷം ജഗദീപന്റെ 20ലക്ഷം ഏച്ചൂര്‍ സ്വദേശി മോഹനന്റെ 15-ലക്ഷം, മയ്യിലില്‍ പാപ്പിനിശേരി സ്വദേശിനി നിഷയുടെ ഏഴുലക്ഷം എന്നിവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *