അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടുത്തം

ആലപ്പുഴ അമ്പലപ്പുഴ വണ്ടാനത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടുത്തം. പുലർച്ചെ രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജിന് അടുത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തിൽ തീയും പുകയും ഉയർന്നത്.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് അര മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ നാശ നഷ്ടം ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. രാസവസ്തുക്കളുടെ ഗന്ധം പടർന്നത് ആശങ്ക ഉയർത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *