പശ്ചിമേഷ്യയില്‍ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തല്‍ നിർദ്ദേശം ഇറാൻ തള്ളി. യുദ്ധത്തില്‍ നേരിട്ട തിരിച്ചടികള്‍ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇറാൻ വ്യക്തമാക്കി.അടുത്തിടെ കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങള്‍ യുഎസ് ശക്തമാക്കിയത്.
വെടിനിർത്താൻ ഇറാൻ ആവശ്യപ്പെട്ടുവെന്ന് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.എന്നാല്‍ ഇറാൻ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു. വെടിനിർത്തലിനായി പാക്കിസ്ഥാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ട്. അമേരിക്കയുടെ ഡിമാൻഡുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ.

നിലവില്‍ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടേയും പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നുനല്‍കിയാല്‍ വെടിനിർത്തല്‍ പരിഗണിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി.













