അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് പാകിസ്താന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ മധ്യസ്ഥതയെ ചൈന പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.ദീര്‍ഘകാല തര്‍ക്കങ്ങള്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ല, എന്നാല്‍ സംഭാഷണത്തിന്റെ ഓരോ ഘട്ടവും സമാധാനത്തിനുള്ള പ്രതീക്ഷ ഉണ്ടാക്കുന്നതാണെന്നും വാങ് യി പറഞ്ഞു.
പശ്ചിമേഷ്യയില്‍ സമാധാനം ഉടന്‍ തിരിച്ചെത്തുന്നതിന് എല്ലാ കക്ഷികളും വെടിനിര്‍ത്തലിലേക്കും സംഭാഷണത്തിലേക്കും നീങ്ങുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.കൂടാതെ, താന്‍ അടുത്തിടെ പാകിസ്താന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയതായും, ഇറാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാഹചര്യവും തെഹ്റാന്‍-വാഷിംഗ്ടണ്‍ സംഘര്‍ഷങ്ങളും അദ്ദേഹം വിശദീകരിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.