അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക വിധിയെഴുതുന്നത് നാളെയാണ്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, കൃത്യമായ പക്ഷമില്ലാത്ത നിർണായക സംസ്ഥാനങ്ങളിൽ (സ്വിങ് സ്റ്റേറ്റുകൾ) അന്തിമ പ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും.ചരിത്രത്തിൽ ആദ്യമായി അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്നതാണ് നിർണായകം.

വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്.മുൻപില്ലാത്തവണ്ണം വോട്ടർമാരിൽ പകുതിയോളംപേരും മുൻകൂർ വോട്ടിങ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.

കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേർ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതൽ ഫലം അറിഞ്ഞുതുടങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *