അമേരിക്കയില്‍ മോസ്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ മരിച്ചതായി പോലീസ് മേധാവി അറിയിച്ചു.തിങ്കളാഴ്ചയായിരുന്നു സംഭവം.സാൻ ഡീഗോയിലുള്ള ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പള്ളിയിലെ സുരക്ഷാജീവനക്കാരനും ഉള്‍പ്പെടുന്നു.
സാൻ ഡിയാഗോ കൗണ്ടിയിലെ ഏറ്റവും വലിയ മോസ്കിലാണ് ആക്രമണമുണ്ടായത്. ഇവിടെ അഞ്ച് വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ക്കായി അറബി ഭാഷ, ഇസ്ലാമിക പഠനം, ഖുറാൻ എന്നിവ പഠിപ്പിക്കുന്നുണ്ട്.












