ദില്ലി: സമാജ്‌വാദി പാര്‍ട്ടി വിമത നേതാക്കളായ അമര്‍സിങ്ങും മുന്‍ അബിനേത്രി ജയപ്രദയും അജിത് സിങ്ങ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദള്ളില്‍ (ആര്‍ എല്‍ ഡി) ചേര്‍ന്നു.
അമര്‍സിങ്ങ് ഇപ്പോള്‍ രാജ്യസഭാംഗമാണ്. രാംപ്പൂരില്‍ നിന്നുള്ള എംപിയാണ് ജയപ്രദ. 2010ലാണ് ഇരുവരെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് പിയില്‍ നിന്ന് പുറത്താക്കിയത്.
കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ആര്‍ എല്‍ ഡി ഉത്തര്‍പ്രദേശില്‍ എട്ടു സീറ്റുകളിലാണ് മത്സരിക്കുന്നത്. ഫത്തേപ്പൂര്‍ സിക്രിയില്‍ നിന്ന് സിങ്ങും സികാറില്‍ നിന്ന് ജയപ്രദയും മത്സരിക്കാന്‍ സാധ്യതയുണ്ട്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2010ലാണ് അമര്‍സിംഗിനെയും ജയപ്രദയെയും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് അമര്‍സിംഗ് ലോക് മഞ്ച് എന്ന പാര്‍ട്ടി രൂപീകരിച്ച് 2012ല്‍ ഉത്തര്‍പ്രദേശിലെ 360 നിയമസഭാ മണ്ഡലങ്ങളിലും മത്സരിച്ചെങ്കിലും ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല.